---
title: " എന്‍എസ്എസ് യൂണിറ്റിലെ വളണ്ടിയര്‍ മാര്‍ക്ക്  പരിശീലനം നല്‍കി"
english_title: "Trained volunteer marks in the NSS unit perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18028/Trained volunteer marks in the NSS unit perambra"
published_at: "2021-12-27T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9d160a4bc4_0000 WATERMARK.jpg"
keywords: []
---

#  എന്‍എസ്എസ് യൂണിറ്റിലെ വളണ്ടിയര്‍ മാര്‍ക്ക്  പരിശീലനം നല്‍കി

> **Lead Summary:**  **പേരാമ്പ്ര: **സമൂഹത്തില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങളിലും അത്യാഹിതങ്ങളിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ വേണ്ടി യുവജനങ്ങള്‍ പരിശീലനം നേടണം. യുവജനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നത് നാടിനു തന്നെ അഭിമാനമാണ്.

## Article Content

 **പേരാമ്പ്ര: **സമൂഹത്തില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങളിലും അത്യാഹിതങ്ങളിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ വേണ്ടി യുവജനങ്ങള്‍ പരിശീലനം നേടണം. യുവജനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നത് നാടിനു തന്നെ അഭിമാനമാണ്.

പേരാമ്പ്ര സില്‍വര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റിലെ അന്‍പത് വളണ്ടിയര്‍ മാര്‍ക്ക് ഫയര്‍ ആന്റ് റസ്‌ക്യൂ ഡിപ്പാര്‍ട്ട് മെന്റിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള പരിശീലനം നല്‍കി.

ഏ.കെ. തറുവയി ഹാജി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തില്‍ പ്രന്‍സിപ്പല്‍ വി. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ടി.സി. പ്രേമന്‍ ക്ലാസ്സെടുത്തു.

ടി. ഷിജുകുമാര്‍, വി.എസ്. രമണന്‍, കെ.ടി. ബിനീഷ്, ജി. ജയരാജന്‍, അബ്ദുള്‍ മാലിക് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ വി.കെ. റംഷിദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌നിഗ്ദ്ധ ദിനേശ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18028/Trained volunteer marks in the NSS unit perambra)